Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuttiady Kalyanam

കുരുക്കായി കു​റ്റ്യാ​ടിക്കല്യാ​ണം: ഊ​രു വി​ട്ട​വ​രേ​റെ​യും കാ​ണാ​മ​റ​യ​ത്ത്

വ​യ​നാ​ട്ടി​ലെ കു​റ്റ്യാ​ടിക്കല്യാ​ണം ഇ​ക്കാ​ല​ത്തും ഗോ​ത്ര​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ചാ​ര​മാ​യി തു​ട​രു​ക​യാ​ണ്. പ​ട്ടി​ക വ​ർ​ഗ ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​ക​ളെ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള പൊ​തു​വി​ഭാ​ഗ​ക്കാ​ർ ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന ന​ട​ത്തു​ന്ന കു​റ്റ്യാ​ടിക്ക​ല്യാ​ണ​ങ്ങ​ൾ​ക്കു ത​ട​യി​ടാ​ൻ നി​യ​മ സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​വു​ന്നി​ല്ല.

കൂ​ത്തു​പ​റമ്പ്, ത​ല​ശേ​രി, നാ​ദാ​പു​രം, വ​ട​ക​ര, കു​റ്റ്യാ​ടി, താ​മ​ര​ശേ​രി, പേ​രാ​ന്പ്ര, വ​ള​യം, ത​ളി​പ്പ​റ​ന്പ് പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് വ​യ​നാ​ട്ടി​ലെ ഊരു​ക​ളി​ലെ​ത്തി പെ​ണ്‍​കു​ട്ടി​ക​ളെ വി​വാ​ഹം ചെ​യ്യു​ന്ന​ത്. ഇ​ര​ക​ളി​ൽ പ​ല​രും പ​തി​നെ​ട്ടു വ​യ​സ് തി​ക​യാ​ത്ത​വ​രു​മാ​ണ്.

പോ​ക്സോ ഉ​ൾ​പ്പെ​ടെ കേ​സു​ക​ളെ​ടു​ക്കാ​വു​ന്ന വി​വാ​ഹ​ങ്ങ​ളാ​ണ് പ​ല​തും. ഈ ​വി​വാ​ഹ​ങ്ങ​ളി​ൽ ഒ​ട്ടേ​റെ ഗോ​ത്ര​വാ​സി​ക​ൾ ച​തി​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ ഒ​ന്നി​ലും അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​മി​ല്ല. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 34 വി​വാ​ഹ​ങ്ങ​ൾ ന​ട​ന്ന​താ​യി കു​ടും​ബ​ശ്രീ മി​ഷ​ൻ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ ഊ​രു​വി​ട്ടു വി​വാ​ഹി​ത​രാ​യ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ൾ ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്നു മ​ട​ങ്ങി എ​ത്തി​യി​ട്ടു​മു​ണ്ട്. മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ൽ​മാ​ത്രം 215 കു​റ്റ്യാ​ടി ക​ല്യാ​ണ​ങ്ങ​ൾ ന​ട​ന്നു. പ​ണി​യ വി​ഭാ​ഗ​ത്തി​ൽ തു​ട​ങ്ങി​യ കു​റ്റ്യാ​ടി ക​ല്യാ​ണം പി​ന്നീ​ട് വ​യ​നാ​ട്ടി​ലെ വി​വി​ധ പി​ന്നാ​ക്ക ഗോ​ത്ര​ങ്ങ​ളി​ലും പ്ര​ചാ​രം നേ​ടി.

ജാ​തി, ജാ​ത​കം എ​ന്നി​വ പ്ര​ശ്ന​മ​ല്ലെ​ന്നും പി​ന്നോ​ക്ക പെ​ണ്‍​കു​ട്ടി​ക​ളെ സ്ത്രീ​ധ​ന​മി​ല്ലാ​തെ കെ​ട്ടാ​ൻ ത​യാ​റാ​ണെ​ന്നു​മു​ള്ള പ​തി​വു പ​ത്ര​പ​ര്യ​ങ്ങ​ൾ കു​റ്റ്യാ​ടി ക​ല്യാ​ണ​ത്തി​നു​ള്ള ഇ​ര​ക​ളെ ല​ക്ഷ്യം വ​ച്ചു​ള്ള​താ​ണ്.

ക​ർ​ണാ​ട​ക​ത്തി​ലെ കു​ട​കി​ൽ ജോ​ലി തേ​ടി പോ​യ യു​വ​തി​ക​ളാ​യി​രു​ന്നു ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ കു​റ്റ്യാ​ടി ക​ല്യാ​ണ​ത്തി​ന്‍റെ ഇ​ര​ക​ൾ. അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നാ​ണ് കു​റ്റ്യാ​ടിക്കല്യാ​ണം വ​യ​നാ​ട​ൻ ഉൗ​രു​ക​ളി​ലേ​ക്ക് പ​ട​ർ​ന്ന​ത്.

കു​ട​കു ക​ല്യാ​ണ​ത്തി​ന് ഇ​ര​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളേ​റെ​യും ചൂ​ഷ​ണ​ങ്ങ​ൾ​ക്കി​ര​യാ​യി. മോ​ച​നം കി​ട്ടാ​തെ പൊ​റു​തി​മു​ട്ടി​യ പ​ല​രും ജീ​വ​നൊ​ടു​ക്കി.

വ​യ​നാ​ട്ടി​ൽ ആ​കെ എ​ത്ര കു​റ്റ്യാ​ടിക്ക​ല്യാ​ണ​ങ്ങ​ൾ ന​ട​ന്നു​വെ​ന്നും എ​ത്ര​പേ​ർ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു ഊ​രു​ലേ​ക്കു മ​ട​ങ്ങി​വ​ന്നു​വെ​ന്നും ഒ​രു ഏ​ജ​ൻ​സി​യു​ടെ​യും പ​ക്ക​ൽ ക​ണ​ക്കി​ല്ല. ഇ​ത്ത​രം വി​വാ​ഹ​ങ്ങ​ളേ​റെ​യും ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ന്നു​മി​ല്ല.

ചൂ​ഷ​ണ​ത്തി​ന്‍റെ ഇ​ര​ക​ൾ

കു​ടും​ബ​ശ്രീ മി​ഷ​നും പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പും ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​ട്ടും പു​റം​ലോ​കം അ​റി​യാ​തെ മാ​സം ഒ​ന്നും ര​ണ്ടും കു​റ്റ്യാ​ടിക്കല്യാ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു.

ഗോ​ത്ര​വാ​സി​ക​ളി​ൽ സാ​ന്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യി ഏ​റ്റ​വും പി​ന്നി​ലു​ള്ള പ​ണി​യ, അ​ടി​യ, കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് പു​റം​നാ​ട്ടു​കാ​ർ കൂ​ടു​ത​ലാ​യി വി​വാ​ഹം ചെ​യ്യു​ന്ന​ത്.

വി​വാ​ഹ​ശേ​ഷം ഭ​ർ​ത്താ​ക്ക​ൻ​മാ​ർ ഇ​വ​രെ പ​ല​ത​ര​ത്തി​ൽ ചൂ​ഷ​ണ​ത്തി​നും പീ​ഡ​ന​ത്തി​നും വി​ധേ​യ​മാ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ണ്ട്. ഊ​രു​ക​ളി​ലേ​ക്ക് കു​ഞ്ഞു​ങ്ങ​ളു​മാ​യി തി​രി​കെ വ​ന്ന​വ​രു​ണ്ട്. ഒ​രി​ക്ക​ൽ​പോ​ലും മ​ട​ങ്ങി വ​ന്നി​ട്ടി​ല്ലാ​ത്ത​വ​രു​മു​ണ്ട്.

കു​റ്റ്യാ​ടിക്കല്യാ​ണ​ങ്ങ​ളി​ൽ ച​തി​വും വ​ഞ്ച​ന​യും ചൂ​ഷ​ണ​വും തു​ട​ർ​ക​ഥ​യാ​യി​രി​ക്കെ കു​ടും​ബ​ശ്രീ മി​ഷ​ൻ ഊ​രു​ക​ൾ തോ​റും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​ത്ത​രം ക​ല്യാ​ണ​ങ്ങ​ളി​ലൂ​ടെ വ​യ​നാ​ട്ടി​ൽ എ​ത്ര യു​വ​തി​ക​ൾ അ​ന്യ​നാ​ടു​ക​ളി​ലേ​ക്ക് പോ​യി എ​ന്ന​തി​ൽ ക​ണ​ക്കു​ക​ളി​ല്ല.

ക​ണി​യാ​ന്പ​റ്റ, കോ​ട്ട​ത്ത​റ, ക​ൽ​പ​റ്റ, മു​ണ്ടേ​രി ഊരു​ക​ളി​ലും നി​ര​വ​ധി കു​റ്റി​യാ​ടി ക​ല്യാ​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ മൂ​ന്നു യു​വ​തി​ക​ൾ ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്നു സ്വ​ന്തം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി.

മു​ണ്ടേ​രി​യി​ൽ​നി​ന്നു മേ​പ്പാ​ടി​ക്കാ​ര​നാ​യ ഇ​ട​നി​ല​ക്കാ​ര​ൻ മു​ഖേ​ന പ​ണി​യ വി​ഭാ​ഗ​ത്തി​ലെ ര​ണ്ടു യു​വ​തി​ക​ളെ​യാ​ണ് നാ​ദാ​പു​ര​ത്തേ​ക്കു വി​വാ​ഹം ചെ​യ്തു കൊ​ണ്ടു​പോ​യ​ത്.

ആ​ദി​വാ​സി​ക​ളു​ടെ സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ളെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത്. മ​റു​നാ​ട്ടി​ൽ നി​ന്നു​ള്ള ചെ​റു​ക്ക​ൻ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മാ​യി വ​ന്ന് പെ​ണ്ണി​നെ കൊ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യം. വി​വാ​ഹ​ച്ചെ​ല​വ് വ​ര​ൻ വ​ഹി​ക്കു​മെ​ന്നു മാ​ത്ര​മ​ല്ല പെ​ണ്ണി​ന്‍റെ അ​ച്ഛ​ന​മ്മ​മാ​ർ​ക്ക് പ​ണ​വും വ​സ്ത്ര​വും ന​ൽ​കും.

വ​ര​ന് നാ​ട്ടി​ൽ വീ​ടും സ്വ​ത്തും കാ​റു​മൊ​ക്കെ​യു​ണ്ടെ​ന്ന പ്ര​ലോ​ഭ​ന​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ ഇ​വ​ർ​ക്കൊ​പ്പം ഇ​റ​ങ്ങി​പ്പോ​കു​ന്നു. എ​ന്നാ​ൽ ഒ​ന്നോ ഒ​ന്നി​ലേ​റെ​യോ ഭാ​ര്യ​മാ​രും മ​ക്ക​ളു​മു​ള്ള​വ​രാ​ണ് പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ ഉൗ​രു​ക​ളി​ലെ​ത്തു​ന്ന​ത്.

അ​ൻ​പ​തു വ​യ​സു​കാ​ര​ൻ വ​രെ ഇ​ത്ത​ര​ത്തി​ൽ വി​വാ​ഹം ന​ട​ത്തി മ​ട​ങ്ങി​യി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​ക​ളെ പെ​ണ്‍​വാ​ണി​ഭ സം​ഘ​ങ്ങ​ൾ​ക്ക് കൈ​മാ​റി​യ​തും വി​റ്റ​തു​മാ​യ സം​ഭ​വ​ങ്ങ​ൾ പ​ല​തു​ണ്ടാ​യി​ട്ടും മ​നു​ഷ്യ​ക്ക​ട​ത്തി​ന് ത​ട​യി​ടാ​നാ​കു​ന്നി​ല്ല.

പെ​ണ്‍​കു​ട്ടി​ക​ളെ അ​പ​ഹ​രി​ക്കാ​ൻ പു​റ​ത്തു​നി​ന്നു​ള്ള ഇ​ട​നി​ല​ക്കാ​ർ ഉൗ​രു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. വീ​ട്ടു​പ​ക​ര​ങ്ങ​ളും വ​സ്ത്ര​വും മാ​സ ഗ​ഡു​ക്ക​ളാ​യി വി​ൽ​ക്കാ​നെ​ന്ന പേ​രി​ലെ​ത്തി ദ​ല്ലാ​ൾ​മാ​ർ സാ​ഹ​ച​ര്യം നോ​ക്കി പെ​ണ്‍​കു​ട്ടി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും വ​ല​യി​ലാ​ക്കു​ന്നു.

ഉ​ന്ന​ത​നി​ല​യി​ൽ സ്വ​ത്തും ജോ​ലി​യു​മു​ള്ള നാ​ട്ടു​വാ​സി​യു​മാ​യി വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കാ​മെ​ന്ന പ്ര​ലോ​ഭ​ന​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും വീ​ണു​പോ​കും. ഒ​രു വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ത്താ​ൽ അ​ര​ല​ക്ഷം​രൂ​പ മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ ദ​ല്ലാ​ളി​നു ക​മ്മീ​ഷ​ൻ ല​ഭി​ക്കും.

ആ​ചാ​ര​പ്ര​കാ​ര​മ​ല്ലാ​തെ ന​ട​ത്തു​ന്ന ക​ല്യാ​ണ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ന്നി​ല്ല. നാ​ൽ​പ​തും അ​ൻ​പ​തും വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​ക​ളെ വി​വാ​ഹം ചെ​യ്യു​ന്ന​തി​ലെ ച​തി തി​രി​ച്ച​റി​യാ​ൻ ഊ​രു​വാ​സി​ക​ൾ​ക്കാ​കു​ന്നി​ല്ല. ആ​ദി​വാ​സി​ക​ളു​ടെ പൊ​തു അ​ജ്ഞ​ത​യാ​ണ് ഇ​വി​ടെ​യും ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന​ത്.

വി​വാ​ഹം ചെ​യ്ത​യ​ച്ച ഏ​താ​നും യു​വ​തി​ക​ൾ ന​ല്ല നി​ല​യി​ൽ ക​ഴി​യു​ന്നു​ണ്ട്. എ​ന്നാ​ൽ ഒ​റ്റ​പ്പെ​ട്ട ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ മ​റ​വി​ൽ പ​ല​രും പ്ര​ലോ​ഭ​ത്തി​ൽ​പെ​ടു​ന്നു. ഭ​ർ​ത്താ​വി​ന് വേ​റെ​യും വി​വാ​ഹ ബ​ന്ധ​മു​ണ്ടെ​ന്ന് ഗോ​ത്ര​വാ​സി യു​വ​തി​ക​ൾ അ​റി​യു​ക ഏ​റെ വൈ​കി​യാ​രി​ക്കും.

ആ​ദി​വാ​സി​ക​ളു​ടെ ശൈ​ലി​യും സം​സ്കാ​ര​വു​മാ​യി നാ​ട്ടു​വാ​സി​യാ​യ പു​രു​ഷ​നും ര​ക്ഷി​താ​ക്ക​ൾ​ക്കും ഒ​ത്തു​പോ​വു​ക എ​ളു​പ്പ​മ​ല്ല. അ​വ​ഹേ​ള​ന​വും ആ​ക്ഷേ​പ​വും ദു​രി​ത​ങ്ങ​ളും സ​ഹി​ക്കാ​നാ​വാ​തെ വീ​ടു​ക​ളി​ലേ​ക്ക് ക​ണ്ണീ​രോ​ടെ മ​ട​ങ്ങി​പ്പോ​ന്ന​വ​ർ മി​ക്ക ഊരു​ക​ളി​ലു​മു​ണ്ട്.

പ​ല സാ​ഹ​ച​ര്യ​ങ്ങ​ളാ​ൽ നാ​ട്ടി​ൽ പെ​ണ്ണു കി​ട്ടാ​ത്ത ആ​ണു​ങ്ങ​ളാ​ണ് ആ​ദി​വാ​സി യു​വ​തി​ക​ളെ വി​വാ​ഹം ചെ​യ്യാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​ത്. സ്വ​ന്തം സ​മു​ദാ​യ​ത്തി​ൽ​നി​ന്നു വ​ര​നെ ല​ഭി​ക്കാ​ത്ത ആ​ദി​വാ​സി യു​വ​തി​ക​ൾ നാ​ട്ടു​വാ​സി​ക​ളെ വി​വാ​ഹം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്.

രേ​ഖ​യി​ല്ലാ​ത്ത ക​ല്യാ​ണം

കു​റ്റ്യാ​ടിക്ക​ല്യാ​ണം ഗോ​ത്ര​ത്ത​നി​മ​യെ​യും സം​സ്കാ​ര​ത്തെ​യും അ​വ​രു​ടെ അം​ഗ​ബ​ല​ത്തെ​യും ദു​ർ​ബ​ല​മാ​ക്കു​മെ​ന്ന​തു വ​ലി​യ പ​രി​മി​തി​യാ​ണ്. ഇ​വ​രി​ൽ ജ​നി​ക്കു​ന്ന സ​ങ്ക​ര​മ​ക്ക​ളു​ടെ ഭാ​വി​യെ​ക്കു​റി​ച്ചും ആ​ശ​ങ്ക​യേ​റെ​യു​ണ്ട്.

ക​ല്യാ​ണ​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും പ​തി​നെ​ട്ടു വ​യ​സു തി​ക​ഞ്ഞ​വ​രാ​യി​രി​ക്കി​ല്ല പെ​ണ്‍​കു​ട്ടി. പ്രാ​യം അ​റി​യാ​തെ​യോ മ​റ​ച്ചു​വ​ച്ചോ വി​വാ​ഹം ചെ​യ്യു​ന്ന വ​ര​ൻ പോ​ക്സോ കേ​സി​ൽ​പ്പെ​ടാം. പ്ല​സ്ടു​വി​നു പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ പ​ഠ​ന​കാ​ല​ത്ത് വി​വാ​ഹം ചെ​യ്ത സം​ഭ​വ​ങ്ങ​ളു​മു​ണ്ട്.

ഹൈ​സ്കൂ​ൾ കു​ട്ടി​ക​ളെ വ​രെ മു​ൻ​കൂ​ർ ബു​ക്ക് ചെ​യ്ത ഇ​ട​നി​ല​ക്കാ​ർ ആ​ദി​വാ​സി ഊ​രു​ക​ളി​ൽ ക​ച്ച​വ​ടം ഉ​റ​പ്പി​ച്ചു​വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. പെ​ണ്ണി​നെ ക​ണ്ടു മ​ട​ങ്ങി​യാ​ൽ കൊ​ണ്ടു​പോ​കാ​ൻ പ​ല​പ്പോ​ഴും ചെ​റു​ക്ക​ന​ല്ല ഉൗ​രി​ലെ​ത്തു​ക. നാ​ട്ടു​വാ​സി​യാ​യ ചെ​റു​ക്ക​ൻ പ​ട്ടും മാ​ല​യും പ​ണ​വും ബ​ന്ധു​ക്ക​ൾ കൈ​വ​ശം കൊ​ടു​ത്തു​വി​ടും. ഒ​പ്പം ഇ​ട​നി​ല​ക്കാ​ര​നും കാ​ണും.

വ​ധു അ​ത​ണി​ഞ്ഞ് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വ​ര​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കും. പെ​ണ്ണി​ന്‍റെ അ​ച്ഛ​നും അ​മ്മ​യ്ക്കും കൊ​ടു​ക്കാ​നെ​ന്ന പേ​രി​ൽ ഇ​ട​നി​ല​ക്കാ​ർ വ​ര​നി​ൽ നി​ന്നും പ​ണം വാ​ങ്ങി​യെ​ടു​ക്കും. പ​ല​പ്പോ​ഴും നാ​ലോ അ​ഞ്ചോ പേ​രാ​ണ് പെ​ണ്ണി​നെ കൊ​ണ്ടു​പോ​കാ​ൻ ഊ​രി​ലേ​ക്കു പോ​വു​ക.

അ​പൂ​ർ​വം ക​ല്യാ​ണ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ക​ല്യാ​ണ​ത്തി​നെ​ത്തു​ക. ഭൂ​രി​ഭാ​ഗം വി​വാ​ഹ​വും വ​ര​ന്‍റെ നാ​ട്ടി​ലെ അ​ന്പ​ല​ങ്ങ​ളി​ലാ​ണു ന​ട​ക്കു​ന്ന​ത്. ചി​ല ക​ല്യാ​ണ​ങ്ങ​ൾ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ലും. ചി​ല​പ്പോ​ഴാ​ക​ട്ടെ താ​ലി​കെ​ട്ട് എ​ന്നൊ​രു ച​ട​ങ്ങു​പോ​ലും ഉ​ണ്ടാ​കാ​റി​ല്ല.

രേ​ഖ​ക​ളി​ല്ലാ​തെ ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ കൂ​ടെ പാ​ർ​പ്പി​ക്കു​ക​യും പി​ന്നീ​ട് ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രു​മു​ണ്ട്.

Latest News

Corehub Up